പോത്തൻകോട്: ലക്ഷ്മി വിലാസം ’92 ചാരിറ്റബിൾ ട്രസ്റ്റ് (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ) നടത്തിവരുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കാട്ടായിക്കോണം ഗവൺമെന്റ് യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റിംഗ് ഓഫീസർ പി ഡി പ്രസാദ് ക്ലാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ നല്ല ശീലം ക്ലാസ്സുകളിൽ വളർത്തുന്നതിനും നല്ല ശീലം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും അപരിചിതരിൽ നിന്ന് അകലം പാലിക്കുന്നതിനും വേണ്ടിയുള്ള ശീലങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് വളരെ ഹൃദ്യമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാൻ ഉദ്ഘാടകന്‍ കഴിഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എസ് മധുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സിന് സ്റ്റാഫ് സെക്രട്ടറി എസ് ആർ സുനിൽകുമാർ സ്വാഗതം പറഞ്ഞു. ലക്ഷ്മി വിലാസം ’92 ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷഫീല, സെക്രട്ടറി വാവറഅമ്പലം അജി തുടങ്ങിയവർ സംസാരിച്ചു. രമ്യ എൽ രാജു നന്ദി രേഖപ്പെടുത്തി. ട്രസ്റ്റിന്റെ ഉപഹാരം പി.ഡി. പ്രസാദിന് ട്രസ്റ്റ് പ്രസിഡന്റ് കൈമാറി. തുടർന്ന് സ്കൂളിന്റെ എക്കോ ക്ലബ്ബിന്റെ ഭാഗമായി ട്രസ്റ്റ് അംഗങ്ങൾ ചേർന്ന് സ്കൂൾ പരിസരത്ത് രണ്ട് ഹൈബ്രിഡ് തെങ്ങിൻ തൈകളും നട്ടു.


