വിഴിഞ്ഞം: കരുംകുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. സ്ഥിരമായി മോഷണവും കഞ്ചാവ് വിൽപനയും നടത്തിവരുന്ന ബാലരാമപുരം മംഗലത്തുകോണം സ്വദേശി രാഖീഷിനെയാണ് (33) കാഞ്ഞിരംകുളം പൊലീസ് ഉൾപ്പെട്ട അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ മോഷണ കേസുകളിലും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് കേസുകളിലും പ്രതിയാണ്. ജയിലായിരുന്ന പ്രതി ഒരുമാസം മുമ്പ് ജാമ്യത്തിലിറങ്ങി വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും മോഷണ കേസിൽ പിടിയിലായത്.
Contents
