തിരുവനന്തപുരം: ശ്രീകാര്യത്ത് വീട്ടുവളപ്പിൽ മയിലുകൾ വിരുന്നെത്തി. ശ്രീകാര്യം ഇടവക്കോട് ഐശ്വര്യ നഗറിലാണ് ഇന്ന് രാവിലെയോടെ മയിലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടത്തെ കൽക്കി പദ്മം വീടിനു സമീപത്തായാണ് ആൺമയിലിനെയും, പെൺ മയിലിനെയും കണ്ടത്. സാധാരണ ആയി നഗര പ്രദേശങ്ങളിൽ മയിലുകൾ വരുന്നത് അസാധാരണമാണ്. മലയോര പ്രദേശങ്ങളിൽ ആണ് മയിലുകളെ കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ നഗര പ്രദേശമായ ഇവിടെ മയിലുകൾ ഇണകളായി എത്തിയത് നാട്ടുകാരിൽ അതിശയം ഉളവാക്കി. ദൈ വിക സാന്നിധ്യം ഉള്ളിടത്താണ് മയിലുകൾ എത്തുക എന്നാണ് ജ്യോതിസ്യൻമാരുടെ അഭിപ്രായം.
Contents
