തിരുവനന്തപുരം: സി പി ഐ എം നക്രാംകോട് ബ്രാഞ്ച് കമ്മിറ്റിയും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവനഞ്ചേരി ഗ്രാമത്തിൽ സംഘടിപ്പിച്ച ക്യാമ്പ് എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. കർഷകസംഘം യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അഡ്വക്കേറ്റ് മഹീന്ദ്ര ലാൽ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ മുൻ ചെയർമാൻ എം പ്രദീപ്, സി പി ഐ എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗം എം മുരളി, സി പി ഐ എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്രബോസ്, വാർഡ് കൗൺസിലർ രാജഗോപാലൻ പോറ്റി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഐ എം നക്രാങ്കോട് ബ്രാഞ്ച് അംഗം എസ് സോമകുമാർ പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഫിസിയോതെറാപ്പി, ഇ സി ജി, ബ്ലഡ് ഷുഗർ ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകളും സൗജന്യമായി ലഭ്യമാക്കി.

