പാറശാല: മൊബൈൽ ഷോപ്പിന്റെ പൂട്ടു തകർത്ത് 65000 രൂപ വില വരുന്ന സാധനങ്ങൾ തകർന്നു. അമരവിള മുസ്‌ലിം പള്ളിക്കു സമീപം എം ഫോൺ മൊബൈൽസിൽ ഇന്നലെ രാത്രിയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിൽ എത്തിയ യുവാക്കളായ രണ്ടു പേർ ഹെൽമറ്റ് ധരിച്ച് പുട്ടു തകർക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മൊബൈൽ ഫോൺ, ഹെഡ്സെറ്റ് തുടങ്ങിയവ ആണ് കവർന്നത്. പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. 5 ദിവസം മുൻപ് വന്യക്കോടിനു സമീപത്തെ മൊബൈൽ കടയിലും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
