വെഞ്ഞാറമൂട്: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കനിവ് 108 ആംബുലൻസിൽ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. രാവിലെ 8ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് അയച്ചു. താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിൽ പൈലറ്റ് കൃഷ്ണ രാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്. ഷെമീന എന്നിവർ യുവതിയുമായി എസ്എടി ആശുപത്രിയിലേക്ക് തിരിച്ചു.
Contents
