തിരുവനന്തപുരം ∙ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല പിടിച്ചുപറിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മേയ് 29 ന് പരുത്തിക്കുഴി ജംക്ഷനിലെ സർവീസ് റോഡിലൂടെ ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മൂന്നു പവൻ തൂക്കം വരുന്ന താലി മാല പിടിച്ചുപറിച്ച കേസിലാണ് തമിഴ്നാട് തിരുനെൽവേലി മേലേപാളയം നോർത്ത് റഹുമാനിയ സ്ട്രീറ്റിൽ താമസിക്കുന്ന അബ്ദുൾ റാസിക്കിനെ (21) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
Contents
ഇയാൾ സമാനമായ കേസിൽ നാഗർകോവിൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ഇയാളെ പൂന്തുറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തുടർ നടപടികൾ സ്വീകരിച്ചു.

