January 15, 2026

വിഴിഞ്ഞം: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ 1.6 കിലോഗ്രാം കഞ്ചാവുമായി വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി വെങ്ങാനൂർ വെണ്ണിയൂർ കാവടി വിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന എഡ്വിൻ(45) നെയാണ് ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. കഞ്ചാവ് സൂക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 15 കേസിലെ പ്രതിയാണിയാളെന്നു എസ്എച്ച്ഒ പറഞ്ഞു. ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. എസ്എച്ച്ഒയെ കൂടാതെ എസ്ഐമാരായ ജി. വിനോദ്, ഹർഷകുമാർ , എഎസ്ഐ ഗിരീഷ്, സിപിഒ മാരായ പി.വി.രാമു, ധനീഷ്, സുജിത്, നിഷസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *