ചിറയിൻകീഴ്: ഓണത്തിനോട് ബന്ധപ്പെട്ട് വിൽക്കാൻ സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ വാഷും 75 ലിറ്റർ കോടയും ആണ് ചിറയിൻകീഴ് പോലീസ് പിടിച്ചെടുത്തത്. കുന്തളൂർ വില്ലേജിൽ പനയറ വിളാകം ഭാഗത്ത് കണ്ണോട്ട് വിളാകം വീട്ടിൽ ശശിധരൻ(73) വീട്ടിൽ നിന്നാണ് വാറ്റുചാരായം പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ ആണ് പിടികൂടിയാത്. കോട പോലീസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയിൽ ഹാജരാക്കും. രണ്ട് വർഷം മുന്നേ എക്സൈസ് ഇയാളുടെ വീട്ടിൽ നിന്നും വാറ്റ് ചാരായം പിടികൂടിയതിന് കേസ് എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ മാരായ സുമേഷ് ലാൽ ഡി എസ് അനൂപ് എം എൽ അരുൺ കുമാർ കെ ആർ മനോഹർ ജി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാരായ സജീഷ്, സജീർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിത ആദയം ലക്ഷ്യമാക്കി വില്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

