തിരുവനന്തപുരം: കൂറ്റനാട് കോട്ടപാടത്ത് കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം (7) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 2 മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം.കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്രം. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Contents
