തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍. കെഎസ്ആര്‍ടിസി വിതുര ഡിപ്പോയിലെ ഡ്രൈവര്‍ സാജു, കണ്ടക്ടര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തുന്നത് വരെ ആശുപത്രിയില്‍ തുടരുകയും ചെയ്തു. യാത്രക്കാരന്റെ നില തൃപ്തികരമായെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയിലേക്ക് സര്‍വീസ് നടത്തിയത്.ഉറവ വറ്റാത്ത നന്മയെന്നാണ് സംഭവത്തെ ജി സ്റ്റീഫന്‍ എംഎല്‍എ വിശേഷിപ്പിച്ചത്. ‘ഒരു നിമിഷം പോലെ വൈകാതെ അവര്‍ ചെയ്ത പ്രവര്‍ത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു. സാജുവും പ്രശാന്തും സിപിഎം അംഗങ്ങളാണ്. ഇരുവരെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.’ സമയമില്ലെന്ന് പറയുന്ന ലോകത്ത്, ഒരു മനുഷ്യന് വേണ്ടി തങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ച യാത്രക്കാരെയും അഭിനന്ദിക്കുന്നുവെന്ന് ജി സ്റ്റീഫന്‍ പറഞ്ഞു.
