നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് മുക്കംപാലമൂട് സ്വദേശി രഞ്ജിത്താണ് (30) അറസ്റ്റിലായത്. ആഗസ്റ്റ് 21ന് പുലർച്ച രണ്ടോടെയാണ് കേസിന് ആസ്പദമായ സംഭവം. കല്ലിയൂർ സ്വദേശി സനലാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള ഹീറോ മാസ്ട്രോ സ്കൂട്ടർ വീടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നതാണ് പ്രതി മോഷ്ടിച്ച് കടത്തിയത്.
Contents
