കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗോടെക് പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഓഫ് ഇംഗ്ലീഷും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഗോടെക്. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയ വിനിമയശേഷി വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പി ടി എ പ്രസിഡന്റ് അനസ് എ യുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഉദയകുമാർ വി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ബിന്ദു ഡി പി ടി എ അംഗം നൗഷാദ് ജസിയ മൻസൂർ, ശ്യാമ എസ് കല, രശ്മി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Contents
