തിരുവനന്തപുരം: ഡ്രോൺ അധിഷ്ഠിത സ്പ്രേയിങ് ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കീഴമ്മാകം പാടശ്ശേഖരത്തിൽ കെ വി ഡ്രോൺ അധിഷ്ഠിത സ്പ്രേയിങ് ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കീഴമ്മാകം പാടശ്ശേഖരത്തിൽ കെ വി കെ സംഘടിപ്പിച്ചു സംഘടിപ്പിച്ചു. ഐസർ കൃഷി വിജഞാനകേന്ദ്രം മിത്രനികേതൻ ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും കൃഷിഭവൻ്റെയും സഹകരണത്തോടുകൂടിയാണ് കീഴമ്മാകം പാടശ്ശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് കെ.എ.യു. സമ്പൂർണ നെൽ ചെടികളിൽ സ്പ്രേ ചെയ്യുന്നത്. കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബ്ബറ്റർ സ്റ്റാർട്ട് അപ്പ്മിഷൻ ആയ കളമശേരിയിലെ ഫ്യുസലേജ് ഇന്നിവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ഡ്രോൺകൾ ആണ് കെ.വി.കെ സ്പ്രേയിങ്ങിനും മാപ്പിങ്ങിനും ഉപയോഗിച്ചത്.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു ഡോ. ശശിതരൂർ എം പി നിർവഹിച്ചു. കെ അൻസലൻ എം എൽ എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വെ ബെൻഡാർവിൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോജി, പഞ്ചായത്ത് പ്രസിഡൻ്റ് ആർ ഗിരിജ, വൈസ് പ്രസിഡൻ്റ് കെ അജിത്ത് കുമാർ, വാർഡ് മെംബർ റസലം, പാടശേഖര പ്രസിഡൻ്റ് അശോക് കുമാർ ടി കെ, വൈസ് പ്രസിഡന്റ് ഹരിഹരസുതൻ സെക്രട്ടറി വൈ. സത്യേനേശൻ ജോയിന്റ് സെക്രട്ടറി വിനായകൻ, ഖജാൻജി സുശീലദേവി എന്നിവരുടെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പാക്കിയത്. പരീക്ഷണത്തിൻ്റെ ആദ്യ പടിയായി സ്പെക്ട്രൽ സർവലൈൻസ് ഡ്രോൺ നിരീഷണം നടത്തി മിത്രനികേതൻ കെ വി കെ സീനിയർ സയിന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ ബിനു ജോൺ സാമിൻ്റെ നേതൃത്വത്തിൽ ആണ് 2023-24 ലെ മുൻ നിര പ്രദർശന പരിപാടിയായ ഡ്രോൺ സ്പ്രേയിങ് 22 ഹെക്ടറിൽ നടപ്പിലാക്കുന്നത്. ഡ്രോൺ സ്പ്രേ കൊണ്ട് കൃഷി ചെലവ് കുറയ്ക്കുവാനും, നെല്ലിൻ്റെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുവാനും സാധിക്കും എന്നതാണ് ഡ്രോണുകളുടെ മികച്ച നേട്ടം എന്ന് കെ വി കെ അഗ്രികൾച്ചർ എൻജിനീയർ ചിത്ര ജി അറിയിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പ്രവർത്തനം നെൽ കർഷകർക്ക് കൈത്താങ്ങ് ആണ് എന്ന്ചെങ്കൽ കൃഷി ഓഫീസർ ആൻസിആർ ജെ അഭിപ്രായപെട്ടു.
