കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയാൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് കേശദാനം സ്നേഹദാനം എന്ന പരുപാടി സംഘടിപ്പിച്ചു. കാൻസർ ബാധിച്ച് ചികിത്സയുടെ പാർശ്വഫലമായി മുടി നഷ്ടപെട്ട പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിഗ് നിർമിച്ചു നൽകുക എന്ന സൽകർമ്മത്തിൽ സ്കൂളിലെ അൻപതോളം വിദ്യാർത്ഥികൾ തയ്യാറായി. പി ടി എ പ്രസിഡന്റ് അനസ് എസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉദയകുമാർ വി ഹെഡ്മിസ്ട്രെസ് ബിന്ദു ഡി പ്രോഗ്രാം കോർഡിനേറ്റർ പി കെ സെബാസ്റ്റ്യൻ വിദ്യ രമേശ് എന്നിവർ പങ്കെടുത്തു.
Contents


