January 15, 2026

തിരുവനന്തപുരം: ടീം ഫോർ കല്ലിൻമൂടിന്റെ നേതൃത്വത്തിൽ അഞ്ചു ദിവസങ്ങളായി നടന്ന കല്ലിൻമൂട് ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എല്ലാപേരും ന്യൂജെൻ ആകാനുള്ള ശ്രമത്തിലേക്ക് പോകുമ്പോൾ പഴയമയിലേക്ക് പുതു തലമുറയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്ന ടീം ഫോർ കല്ലിൻമൂട് പ്രവർത്തനങ്ങൾ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും മന്ത്രി ആദരിച്ചു. ഓണം സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു.കല്ലിൻമൂട് ഗ്രാമപഞ്ചായത്ത് അംഗം പൂവണത്തുംമൂട് മണി കണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യാഥിതിയായിരുന്നു. ബിജു, ശിവപ്രസാദ്, ജി.സുഗുണൻ, എസ് എസ് അജി, അഭിലാഷ്, രഞ്ചിത്ത് ലാൽ, സബീന തുടങ്ങിയവർ സംസാരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വനിത വടംവലി മത്സരവും കൈകൊട്ടി കളിയും, മ്യൂസിക്കൽ ഷോയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *