തിരുവനന്തപുരം: പോങ്ങനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പാട് ജയകുമാർ സൗഹൃദവേദി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണം, അവിട്ടം നാളുകളിലായി നടന്ന ആഘോഷപരിപാടികളുടെ സമാപനസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്‌അധ്യക്ഷനായി.ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ സമ്മാനവിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ബഷീർ,ജെ സജികുമാർഗ്രാമപഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാകായിക മൽസരങ്ങളും മ്യൂസിക്കൽ ഡാൻസും നടന്നു.
