വലിയതുറ: വേളിയില്‍ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷനിലെ ആര്.എം.യു സര്‍ക്യൂട്ട് ബ്രേക്കറിന് തീപിടിച്ചു. കഴിഞ്ഞദിവസം രാത്രി 9.35ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്ക്യൂട്ടിനെത്തുടര്ന്നായിരുന്നു സര്‍ക്യൂട്ട് ബ്രേക്കറിന് തീപിടിച്ചത്.തീപിടിത്തത്തില്‍ വയറുകളും അനുബന്ധ സാമഗ്രികളും കത്തിനശിച്ചു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷനില്‍നിന്ന് ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ നൗഷാദിന്റെ നേതൃത്വത്തിലുളള സംഘമെത്തി സംയുക്തമായി സി.ഒ.ടു (കാര്‍ബണ്‍ഡൈ ഓക്സൈഡ്) ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. പ്രദേശത്ത് ഏറെ നേരം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
