വിഴിഞ്ഞം: മദ്യപിക്കാൻ പണം നൽകാത്തതിനു പ്രദേശവാസി യുവാവിനെ സംഘം ചേർന്നു മർദിച്ചു പണം പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങളുൾപ്പെടെ 3 പ്രതികളെ വിഴിഞ്ഞം എസ്ഐ ജി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. കല്ലിയൂർ ചരുവിള സജുഭവനിൽ സജിൻ(21),വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ജിതിൻ(20),ജേഷ്ഠൻ നിധിൻ(22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 9 ന് വവ്വാമ്മൂല കായൽക്കരയിലായിരുന്നു സംഭവം.
