തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി വധശ്രമ കേസുകളിലെ പ്രതിയായ വാവ കണ്ണന് എന്ന ലിജിനെയാണ് പൊലീസ് അതിസാഹസികമായി കീഴ്പ്പെടുത്തിയത്.ഇന്നലെ വൈകുന്നേരം അനുപമ ജംഗ്ഷന് സമീപമാണ് സംഭവം. ചിറയിന്‍കീഴ് പൊലീസ് വാഹനത്തില്‍ പട്രോളിംഗ് നടത്തി വരവെ വാവ കണ്ണന് എന്ന ലിജിനും സച്ചു എന്ന് പേരിലുള്ള മറ്റൊരു പ്രതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പൊലീസിന് നേരെ വടിവാള്‍ വീശി ആക്രമണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പൊലീസ് സംഘം ലിജിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ് സി.പി.ഒ വിഷ്ണു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
