പാറശ്ശാല: 40 കുപ്പി വിദേശമദ്യവുമായി വിമുക്ത ഭടൻ അറസ്റ്റിലായി. കന്യാകുമാരി വിളവങ്കോട് കളിയല്‍ കടയാല്‍ ചെങ്കുഴിക്കരയില് വീട്ടില്‍ ജമീന്ദാറിനെ (47) ആണ് എക്സൈസ് സംഘം പിടികൂടിയത്. കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ തിരുവനന്തപുരം യൂനിറ്റിലെ പ്രിവന്റിവ് ഓഫിസർ വി. അനില്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പട്രോളിങ്ങിനിടയില്‍ പാറശാല ആശുപത്രി ജങ്ഷന് സമീപത്തായി സ്കൂട്ടറില്‍ 30 ലിറ്റര്‍ (40 കുപ്പി) മദ്യവുമായി പിടികൂടുകയായിരുന്നു.
Contents
