തിരുവനന്തപുരം: പോത്തൻകോട് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) യെ ഇന്നലെ രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നൗഫിയയുടെ സഹോദരന് നൗഫലിന്റ പരാതിയിലാണ് റഹീസ് ഖാനെ കസ്റ്റഡിയിലെടുത്തത്.ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.
Contents
