കഴക്കൂട്ടം: സുഹൃത്തായ ഗുണ്ടയെ കണ്ടിട്ട് മിണ്ടിയില്ല എന്നാരോപിച്ച് കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ വഴിയിൽ വച്ച് കണ്ടിട്ടും സുഹൃത്തായ പള്ളിത്തുറ സ്വദേശി സന്തോഷ് (ജെറ്റ് സന്തോഷ്)മിണ്ടാത്തിന്റെ വൈരാഗ്യത്തിൽ വീട്ടിൽ കയറി സന്തോഷിനെ കുത്തിപ്പരുക്കേൽപിച്ച കേസിൽ പള്ളിത്തുറ തിരുഹൃദയ ലൈനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (35) ആണ് അറസ്റ്റിലായത്. ഡാനിയുടെ ആക്രമണത്തിൽ സന്തോഷിന്റെ തലയ്ക്കും ചെവിക്കും പരുക്കുണ്ട്. തുമ്പ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുമ്പ സ്റ്റേഷനിൽ നിരവധി അടിപിടി കേസുകൾ ഉള്ളവരും ക്രിമിനൽ ലിസ്റ്റിൽപ്പെട്ടവരും ആണ് ഇരുവരും.
