നെടുമങ്ങാട്: വാളിക്കോട് ജങ്ഷനിലെ സീനത്ത് ബേക്കറിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബൈക്കിലെത്തിയ രണ്ടു പേരാണ് ഞായറാഴ്ച രാത്രി 11.30 ഓടെ കടയിലേക്ക് ബോംബെറിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഈ ബേക്കറിക്ക് സമീപത്ത് വെച്ച് മണക്കോട്, നെട്ട ഭാഗത്തുള്ള ചിലർ സംഘർഷത്തിൽ ഏർപ്പെട്ടിരിന്നു. ഇതിന്റെ തുടർച്ചയായി പതിനൊന്നാംകല്ലിൽ വെച്ച് ഒരു ഓട്ടോക്ക് നേരെയും ആക്രമണമുണ്ടായി.
Contents
