ബാലരാമപുരം: പുളിയറക്കോണത്തെ വീട് കയറി ആക്രമണം നടത്തിയ പ്രതിയെ മുടവൂർപാറക്ക് സമീപം വച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസിനെ അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ പ്രതികളെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല പോലീസ് എടുത്ത കേസിലെ പ്രതിയായ ആദർശിനെ അന്വേഷിച്ചെത്തിയ പോലീസിന് പ്രതി മുടവൂർപാറക്കു സമീപം ഉണ്ടെന്ന വിവരത്തിൻറ അടിസ്ഥാനത്തിൽ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ് കുമാറും സംഘവും തിങ്കളാഴ്ച്ച രാത്രി 11.00 മണിയോടെ മുടവൂർപാറയിലെത്തിയപ്പോൾ പ്രതിയായ ആദർശ് കൂട്ടുകാരുമൊന്നിച്ച്നിൽക്കുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സുഹൃത്തുക്കളായ ബാലരാമപുരം തൈക്കാപള്ളിക്കു സമീപം പ്ളാവിള പുത്തൻ വീട്ടിൽ വിഷ്നേഷ് (23), ബാലരാമപുരം തലയൽ എരുത്താവൂർ അനീഷ് ഭവനിൽ വിൻസ് അരുൺ (25) ബാലരാമപുരം തലയൽ ആലുവിള സൗമ്യ ഭവനിൽ അരുൺ (35) എന്നിവർ ചേർന്ന് പോലീസിനെ അക്രമിക്കുകയായിരുന്നു. കൃത്യ നിർവഹണം തടസ്സപ്പെടുത്തി പ്രതിയായ ആദർശ്ശിനെ രക്ഷപ്പെടാനുള്ള അവസരമൊരുക്കിയവരെ ബാലരാമപുരം പോലീസ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസർ ആയ അജിത്ത്, അരുൺ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
