തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കാലിലെ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലാണ് അവശനായ വയോധികനെ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം കോര്പ്പറേഷന് ഇടപെട്ട് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിക്ക് മുന്നില്‍ കഴിഞ്ഞ ഒന്നര മാസമായി വയോധികന് കിടപ്പുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലിലെ മുറിവില്‍ പുഴു അരിക്കുന്നത് സൂചിപ്പിച്ച് പലതവണ നാട്ടുകാരില്‍ പലരും മെഡിക്കല്‍ കോളേജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടി എടുത്തില്ല.
Contents
