മുടപുരം: സംസ്ഥാന സർക്കാർ പഞ്ചായത്തുവഴി നടപ്പിലാക്കിയ വാതിൽപ്പടി സേവനം പദ്ധതിയുടെ കിഴുവിലം ഗ്രാമപഞ്ചായത്തുതല ഉദ്‌ഘാടനം കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ വിനീതയുടെ ആദ്യക്ഷതയിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആർ. രജിത ഉദ്‌ഘാടനം ചെയ്തു. കൺവീനർ പ്രമോദ് സ്വാഗതം പറഞ്ഞു. വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുലഭ. എസ്, മെഡിക്കൽ ഓഫീസർ ഡോ.പദ്മപ്രസാദ് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായപി. പവനചന്ദ്രൻ, ജയചന്ദ്രൻ, സൈജ നാസ്സർ ജി.ഗോപകുമാർ .എൻ . രഘു, തുടങ്ങിയവർ പങ്കെടുത്തു
