തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പള്ളിക്കൽ കാട്ടുപുതുശേരിയിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണ അന്ത്യം.
Contents
പള്ളിക്കൽ സ്വദേശി പ്രസാദ്(50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാട്ടു പുതുശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
