തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയും കവടിയാർ ടി എം സി മൊബൈൽ ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ഓണ നിലാവ് 2023 പരിപാടികൾ ഹസൻ മരക്കാർ ഹാളിൽ പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആൻറണി രാജു ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം സൂര്യ കൃഷ്ണമൂർത്തിയും മുഖ്യപ്രഭാഷണം കവി പ്രഭാവർമ്മയും നിർവഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,സംവിധായകൻ തുളസിദാസ്, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഡോ:ഗീതാ ഷാനവാസ്, സൈനുൽ ആബ്ദീൻ, സുലൈമാൻ എം എച്ച്, ശാസ്തമംഗലം ഗോപൻ , ഷംസ് ആബ്ദീൻ, അനിതാ മെഡിക്കൽ കോളേജ്, സി.ബി. ബാലചന്ദ്രൻ, വാഴമുട്ടം ചന്ദ്രബാബു, നാസർ കിഴക്കതിൽ, അജയ് വെള്ളരിപ്പണ, ഷംനാദ് ഭാരത്, അരവിന്ദ്, തുടങ്ങിയവർ പ്രസംഗിച്ചു, നെടുമങ്ങാട് അൽ ഹിബ കണ്ണാശുപത്രി, തിരുവനന്തപുരം ഫ്ലവേഴ്സ് ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ സൗജന്യ പ്രമേഹ – നേത്ര പരിശോധന ക്യാമ്പ് കവി കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ് എസ് സുനിൽ, കെ.എൽ അജിൻ കുമാർ, അനിൽകുമാർ വില്ലറ്റ് കൊറേയ, ഷാക്കിർ ടി എം സി എന്നിവർ പ്രസംഗിച്ചു. അത്തപ്പൂക്കളം, ഊഞ്ഞാൽ മാവേലി, തിരുവാതിര, ഡാൻസ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ, ക്വിസ് പ്രോഗ്രാം, കുസൃതി ചോദ്യ മത്സരം, കായിക മത്സരങ്ങൾ, വടംവലി, അശ്വിൻ കടമ്പനാടിന്റെ ഗിന്നസ് പ്രകടനം, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ നടന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ: എ.എ റഷീദ്, ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദീൻ ഹാജി, റൂറൽ അഡീഷണൽ പോലീസ് മേധാവി എം കെ സുൽഫിക്കർ, നടൻ എം ആർ ഗോപകുമാർ, നടി ശ്രീലത നമ്പൂതിരി സാഹിത്യ പ്രതിഭ സബീർ തിരുമല, സംവിധായകൻ എം എ നിഷാദ്, വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, സാഹിത്യപ്രതിഭ മോഹൻ, ഗായിക പ്രാർത്ഥനാ രതീഷ്, ഗിന്നസ് ജേതാവ് കടമ്പനാട് അശ്വിൻ, യുവ സംവിധായകൻ അരുൺ ചൂളക്കൽ എന്നിവരെ ഓണാദരവ് നൽകി ആദരിച്ചു. സമാപന സമ്മേളനം സംഗീത സംവിധായകൻ റോണി റാഫേൽ ഉദ്ഘാടനം ചെയ്തു. വിവിധ നറുക്കെടുപ്പുകൾ നടത്തി സമ്മാനവിതരണവും നൽകി.
