വെള്ളറട: വെള്ളറടക്ക് സമീപം സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റൈഡും അരിപിടിച്ചെടുക്കലും നടന്നത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു.
