January 15, 2026

തിരുവനന്തപുരം: അവനവഞ്ചേരി ഗവ ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ചലഞ്ച് ദ ചലഞ്ചസ് എന്ന ആശയം മുൻ നിർത്തിയുള്ള വിവിധ സെഷനുകൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് റ്റി എൽ പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ, എസ്. കാവേരി എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം കേഡറ്റുകളുമായി സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *