തിരുവനന്തപുരം: ജനതാദൾ എസ്ജില്ലാ സെക്രട്ടറിയും, എൽഡിഎഫ് അരുവിക്കര നിയോജക മണ്ഡലം കൺവീനറുമായിരുന്ന അരുവിക്കര ബാബുവിന്റെ നിര്യാണത്തിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷതവഹിച്ചു. വല്ലൂർ രാജീവ്, കോളിയൂർ സുരേഷ്, വി സുധാകരൻ, വിപിൻ ചന്ദ്രൻ, കെ എസ് ബാബു, കരിങ്കുളം വിജയകുമാർ, വേളി പ്രമോദ്, സജീർ രാജകുമാരി, അഡ്വ. പിഡി ധർമ്മരാജ്, തുടങ്ങിയവർ സംസാരിച്ചു.
Contents
