തിരുവനന്തപുരം: വ്യാജചെക്ക് നൽകി കാർ കൈക്കലാക്കിയശേഷം മറിച്ചുവിറ്റു. സംഭവത്തിൽ ചൊവ്വര കോട്ടുകാൽ താന്നി കുഴുവിള മുരളിഭവനിൽ മുരളീധരനെ(50) അറസ്റ്റുചെയ്തു. കാലടിയിൽ താമസിക്കുന്ന വ്യക്തിയുടെ കാറാണ് കൈക്കലാക്കിയത്. പിന്നീട് വ്യാജരേഖയുണ്ടാക്കി മറ്റൊ രാൾക്ക് പ്രതി കാർ മറിച്ചുവിൽക്കുകയായിരുന്നു. ഇയാളുടെ പേരിൽ മുമ്പും ഇത്തരം കേസുകളുണ്ടെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.
Contents
