തിരുവനന്തപുരം: വിസ്ഡം യൂത്ത് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ “മാനവികതയെ പരിപോഷിപ്പിക്കുക” എന്ന പ്രമേയത്തിൽ ഒക്ടോബർ 8 ന് മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ പ്രചരണാർത്ഥം തിരുവനന്തപുരം ജില്ലാ അധ്യാപക സംഗമം നാളെ (സെപ്റ്റംബർ 16 ശനി ) വൈകുന്നേരം 4 മണിക്ക് സ്റ്റാച്യൂ ട്രിവാൻഡ്രം ഹോട്ടലിൽ വച്ച് നടക്കും. സംഗമത്തിന്റെ ഭാഗമായി *”അധാർമികത പെരുകുന്ന കലാലയങ്ങൾ നിയന്ത്രിക്കേണ്ടത് ആര്? “* എന്ന വിഷയത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണൻമാരും പങ്കെടുക്കുന്ന ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.നിഷാദ് സലഫി ടേബിൾ ടോക്കിന് നേതൃത്വം നൽകും. സർഗ്ഗശേഷി, മാനവികത , മതേതരത്വം, ഭരണഘടനാവബോധം, ജനാധിപത്യമൂല്യങ്ങൾ എന്നിവ പുതുതലമുറയിൽ ഊട്ടി ഉറപ്പിക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുക എന്നതാണ് സംഗമം ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ഭാരവാഹികളായ നസീൽ കണിയാപുരം, ജമീൽ പാലാങ്ങോണം, അൻസാറുദ്ദീൻ സ്വലാഹി, മുഹമ്മദ് ഷാൻ സലഫി, സൈഫുദ്ദീൻ പെരിങ്ങാട്, താഹ അബ്ദുൽ ബാരി എന്നിവർ പങ്കെടുത്തു.
