തിരുവനന്തപുരം: മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തില്‍ നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ ജമാഅത്ത് പ്രസിഡന്റ് എം അലിയാരുകുഞ്ഞ് പതാക ഉയര്‍ത്തി. ചീഫ് ഇമാം നാസറുദ്ദീന്‍ അല്‍ കാസിമിയുടെ പ്രാര്‍ത്ഥനയോടെ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എ ആര് നിസാര്‍, വൈസ് പ്രസിഡന്റ് എ മജ്നു, അന്‍സര്‍ മൗലവി, മാഹീന്‍കണ്ണ് മൗലവി, എസ് സക്കീര്‍ ഹുസൈന്, എം.കെ. മജീദ്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും നടന്നു. ഇന്ന് മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം മൗലിദ് പാരായണം ഉണ്ടായിരിക്കും.
Contents
