ചിറയിൻകീഴ്: കടയറ എൻ എസ് എസ് കരയോഗ വാർഷിക പൊതുയോഗം ചിറയിൻകീഴ് താലൂക്ക് എൻ എസ് എസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ. മധുസൂദനൻ പിള്ള ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കൃഷ്ണൻ കുട്ടി നായർ അധ്യക്ഷൻ ആയി. ബി എ എം എസ് സി എ എന്നി വിഷയങ്ങളിൽ വിജയം നേടിയ കുട്ടികളെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കു മോമെന്റോയും ക്യാഷ് അവാർഡും നൽകി. ജോയിന്റ് സെക്രട്ടറി മധുസൂദനൻ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് കുമാർ റിപ്പോർട്ടും ഖജാൻജി രാജശേശേഖരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ താലൂക്ക് യൂണിയൻ വനിതാ സെക്രെട്ടറി കുമാരി ലത, യൂണിയൻ ഇൻസ്പെക്ടർ ചന്ദ്രശേഖരൻ നായർ, മേഖല കൺവീനർ രാമചന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർ കടയറ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
