തിരുവനന്തപുരം: ഇടയ്ക്കോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മദ്രസ്സകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു മദ്രസ്സ ഫെസ്റ്റ് സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഇടയ്ക്കോട് കേന്ദ്ര മദ്രസ്സ വിജയികളായി. മത്സരങ്ങൾക്ക് ഇമാം നിളാമുദ്ദീൻ ബാഖവി ഭാരവാഹികൾ ആയ സലിം പനവിള, അഡ്വ ഷിബു, അബ്ദുൽ അസീസ്, ഷാനവാസ്, തൻസീർ, സജാദ്, അബ്ദുൽ സലാം, ഹക്കിം എന്നിവർ നേതൃത്വം നൽകി.
Contents
