ആറ്റിങ്ങൽ: അധ്യാപകൻ, പത്രപ്രവർത്തകൻ, സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് അകാലത്തിൽ മരണപ്പെട്ട കെ സുനിൽ കുമാറിന് പുരസ്കാരം. സാംസ്കാരിക സംഘടനയായ ഫ്രീഡം ഫിഫ്റ്റിയാണ് കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജിൻ്റെ പേരിലുള്ള പുരസ്കാരം നൽകുന്നത്. മരണാനന്തര ബഹുമതിയായി ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും. മുൻ എം പി പന്ന്യൻ രവീന്ദ്രൻ, സിനിമാ താരം ഭീമൻ രഘു, റസൽ സബർമതി, പിരപ്പൻകോട് ശ്യാം കുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സാഹിത്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും പർപാടിയിൽ പങ്കെടുക്കും. നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വ ചലച്ചിത്ര സംവിധായകൻ ആയിരുന്നു സുനിൽ കുമാർ. ധാരാളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപനം, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. നല്ലൊരു തിരക്കഥാകൃത്തും സംഗീത സംവിധായകനും ഗായകനും കൂടിയായിരുന്നു സുനിൽ കുമാർ.
