തിരുവനന്തപുരം: നെടുങ്കണ്ട എസ് എൻ വി എച്ച് എസ് എസിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളാൽ വൃത്തിഹീനമായിക്കിടന്ന അഞ്ചുതെങ്ങ് കായിക്കര കടൽത്തീരം ശുചീകരിച്ചു. അഞ്ചുതെങ്ങ് പോലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും ഹരിതകർമ്മ സേനയുമായി സഹകരിച്ചു നടത്തിയ ശുചീകരണപരിപാടി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ലൈജു ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദീപ സുദേവൻ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജി അജയകുമാർ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാഹുൽ ആർ ആർ, കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു റ്റി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ സജി, എൻ എസ് എസ് പെർഫോമൻസ് അസസ്മെൻറ് കമ്മിറ്റി അംഗം എസ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
