തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനവുമായി ബന്ധപ്പെട്ട് മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലീം ജമാഅത്തില്‍ നടന്നുവന്ന ആഘോഷ പരിപാടികള്‍ നബിദിന സന്ദേശയാത്ര, സമ്മേളനം എന്നിവയോടെ സമാപിച്ചു. രാവിലെ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയെ ശസ്തവട്ടം, ഗാന്ധിസ്മാരകം, മുട്ടപ്പലം, മൂലവട്ടം, പെരുങ്ങുഴി, മൂന്നുമുക്ക് എന്നിവിടങ്ങളില്‍ വിവിധ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. വൈകുന്നേരം നടന്ന നബിദിന സമ്മേളനം ചീഫ് ഇമാം നാസറുദ്ദീന്‍ അല്‍ കാസിമി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം. അലിയാരുകുഞ്ഞ് അധ്യക്ഷത വഹിച്ചു. മുറാദ് ബാഫഖി തങ്ങള്‍, മുഹമ്മദ് അമീര്‍ ബാഖവി ചിറയിന്‍കീഴ്, എ ആര്‍ നിസാര്‍, എ മജ്നു, അന്‍സര്‍ മൗലവി, മാഹീന്‍കണ്ണ് മുസ്ലിയാര്, എസ്.സക്കീര്‍ ഹുസൈന്‍, എ. മുജീബ്, എം.കെ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
