കിഴുവിലം. കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട കടയറ ജയചന്ദ്രൻ ചുമതല ഏറ്റു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കിഴുവിലം രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഭയൻ കെ. ആർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം പ്രസിഡൻറ് ബിജു കിഴുവിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ് അനൂപ്, കിഴിലം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് അനന്തകൃഷ്ണൻ നായർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജയന്തി കൃഷ്ണ, മുൻ മണ്ഡലം പ്രസിഡൻറ് സിദ്ദിഖ്, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റഹീം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബിനോയ് എസ് ചന്ദ്രൻ , കിഴൂവിലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലീന റഫീക്, വത്സലകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, ജെ ശശി, തുടങ്ങിയവർ പങ്കെടുത്തു.



