തിരുവനന്തപുരം മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തിൽ ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലയനാർകോട്ട ഗവ: കെയർ ഹോമിൽ ( വൃദ്ധ സദനം ) സൗജന്യ മരുന്ന് വിതരണവും ,ശുചീകരണപ്രവർത്തനങ്ങളും , വ്യക്ഷതൈ നടീലും നടന്നു.
മരുന്ന് വിതരണവും , ശുചീകരണ പ്രവർത്തനവും ആക്കുളം വാർഡ് കൗൺസിലർ സുരേഷ് കുമാർ നിർവ്വഹിച്ചു.
വ്യക്ഷതൈ നടീൽ ചടങ്ങ് ഡീ സി സി സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ നിർവ്വഹിച്ചു.ഡീ സി സി മെമ്പർമാരായ കരിയ്ക്കകം തുളസി, കടകംപള്ളി ഷിബു, കടകംപള്ളി മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ, ആക്കുളം വാർഡ് പ്രസിഡൻറ് ഷൈജു എന്നിവർ വൃക്ഷ തൈകൾ നട്ടു. ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ , വാർഡ് പ്രസിഡന്റ്മാർ, മഹിളാ കോൺഗ്രസ്സ് നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ, വാർഡ് – ബൂത്ത് തല പ്രവർത്തകർ പങ്കെടുത്തു.


