ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 ൽ ഉൾപ്പെടുത്തി സമൂഹത്തിൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീകളിൽ ധാരാളമായി കാണുന്ന ഗർഭാശയ ക്യാൻസർ കണ്ടെത്താനുള്ള പാപ് സ്മിയർ പരിശോധനയും മറ്റു സ്ത്രീരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ചിറയിൻകീഴിൽ നടന്നു ക്യാമ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിന്റെ അദ്ധ്യക്ഷതയിൽ ക്ഷേമ കാര്യ സ്റ്റാറന്റിംഗ് കമ്മറ്റി ചെയർമാൻ പി മണികണ്ഠൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിതാസന്തോഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ , ഗൈനക് വിഭാഗം ഡോക്ടർമാരായ ഡോ.ഗീതാഷാനവാസ്, ഡോ. ശ്രീകല, ഡോ. ലിസ്സി എന്നിവർ സംസാരിച്ചു.
