തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവനെ സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നുമാണ് ഗവര്‍ണറുടെ വിമര്‍ശനം. സര്‍ക്കാര്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. സര്‍ക്കാരിന്റെ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല വരേണ്ടത്. മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
