തലൈവർ 170 എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് രജനി തിരുവനന്തപുരത്ത് എത്തുന്നത്. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പത്തു ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തുമാണ് ഷൂട്ടിംഗ്. ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ഫഹദ് ഫാസിൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ലൈക പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തിൽ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്.സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന ഫീമെയിൽ ആർട്ടിസ്റ്റുകൾ.
