തിരുവനന്തപുരം; ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരത്താണ് ആരംഭിച്ചത്. ഇപ്പോഴിതാ അവിടെ നിന്നുള്ള രജനിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഷൂട്ടിംഗിനായി നഗരത്തിലൂടെയുള്ള യാത്രകളിലെല്ലാം രജനിയെ കാത്ത് ആരാധകരുടെ ആരവമുണ്ട്. പല വീഡിയോകളിലും കാറിന്റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വീഡിയോകളിലൊക്കെ കാണാം. തലൈവരേ എന്ന വിളികളോടെയാണ് പ്രിയ താരത്തെ നേരില്‍ കണ്ട അമ്പരപ്പില്‍ ജനം അഭിസംബോധന ചെയ്യുന്നത്. വണങ്ങിക്കൊണ്ടാണ് രജനിയുടെ പ്രത്യഭിവാദ്യം.
