മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയും കിലയും സംയുക്തമായി നമ്മുടെ സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ചേച്ചിക്കൂട്ടം ജീവാണു വള നിർമാണ പരിശീലനം സംഘടിപ്പിച്ചു. പരിശീലനം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് നസീർ. ഇ , എസ്.എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ , എച്ച്.എം സുജിത് , സ്റ്റാഫ് സെക്രട്ടറി ബീന , പിറ്റിഎ പ്രതിനിധി വിനയ്, സീഡ് കോർഡിനേറ്റർമാരായ സൗമ്യ, ഷബിമോൻ മറ്റ് അധ്യാപകർ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
