തിരുവനന്തപുരം : ജില്ലയിലെ മദ്രസ്സാ അധ്യാപകർക്കായി വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.വിഴിഞ്ഞം ഇസ്ലാഹി സെന്ററിൽ നടന്ന ശില്പശാല വിസ്ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം മദ്രസ്സാ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു. മുഫീദ് മദനി ബാലുശ്ശേരി, വി.വി.ബഷീർ വടകര, ഷറഫുദ്ദീൻ പൂന്തുറ, ജമീൽ പാലാംകോണം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകളെടുത്തു. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം മദ്രസാ കൺവീനർ റഷീദ് മദനി സ്വാഗതവും അഹമ്മദ് ഷമീർഖാൻ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
photo caption :
