കാരേറ്റ്.4 കോടി രൂപ ചിലവഴിച്ച് ചിറ്റാറിന് കുറുകേ നിർമിച്ചിരിക്കുന്ന പാലം തുറന്നു.. 2023 ഫെബ്രുവരി 25 നാണ് പഴയ പാലം പൊളിക്കുവാൻ ആരംഭിച്ചത്. കാലം തെറ്റി പെയ്ത മഴ പ്രവർത്തിയുടെ പുരോഗതിയെ ദോഷകരമായി ബാധിച്ചുവെങ്കിലും 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അപ്രോച് റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും മഴ മാറി കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ ആരംഭിക്കും. ശേഷിക്കുന്ന പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി കഴിയുന്നത്ര വേഗതയിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും ഒ.എസ്.അംബിക എം. എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു

