ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിന്റെ മുഴുവൻ പണികളും കേരള സർക്കാർ ഏറ്റെടുത്തുകൊള്ളാമെന്ന് സർക്കാർ അറിയിച്ചെങ്കിലും റെയിൽവേ പാളം കടന്നുപോകുന്ന ആ ഭാഗത്തിന്റെ പണി റെയിൽവേ തന്നെ ചെയ്യുമെന്ന അനാവശ്യ വാശിയുടെ ഫലമാണ് ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് കാരണം .
മേൽപാലത്തിന്റെ പണികൾ ഇത്രയും നീണ്ടു പോകാൻ കാരണം അത് കൃത്യമായി റെയിൽവേയും കേന്ദ്ര ഗവൺമെന്റും ചെയ്യാത്തതിനാലാണ്.
റെയിൽവേയുടെ ഈ മെല്ലെ പോക്കിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ബഹുജന മാർച്ചും ധർണ്ണയും സിപിഐഎം ജില്ലാ സെക്രട്ടറി സ: അഡ്വ. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.

